Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthuveli Bridge

Kottayam

പു​തു​വേ​ലി പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍; കൈ​വ​രി പു​നഃ​സ്ഥാ​പി​ക്കാ​തെ അ​ധി​കൃ​ത​ര്‍

രാ​മ​പു​രം: പാ​ലാ-​രാ​മ​പു​രം റോ​ഡി​ല്‍ വെ​ള്ളി​ലാ​പ്പി​ള്ളി​ക്ക് സ​മീ​പ​മു​ള്ള പു​തു​വേ​ലി പാ​ല​ത്തി​ന്‍റെ കൈ​വ​രി വാ​ഹ​നം ഇ​ടി​ച്ച് ത​ക​ര്‍​ന്നി​ട്ട് നാ​ളു​ക​ളാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

പാ​ലാ​യി​ല്‍ നി​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ല്‍ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു. അ​പ​ക​ട​ത്തി​ല്‍ കൈ​വ​രി​ക്കൊ​പ്പം പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗ​വും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് തോ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ക​ര്‍​ന്ന ഭാ​ഗ​ത്തി​ന് സ​മീ​പം വ​രെ വെ​ള്ള​മെ​ത്തു​ന്ന​താ​യും സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലെ ക​ല്ലു​ക​ള്‍ ഓ​രോ​ന്നാ​യി തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ​യെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

കൂ​ടാ​തെ രാ​മ​പു​രം നാ​ല​മ്പ​ല​ങ്ങ​ളി​ലേ​ക്കും രാ​മ​പു​രം പ​ള്ളി​യി​ലെ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്കും എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രും ഈ ​വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും സ​ഞ്ച​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു. അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തു​വേ​ലി പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ന്ന കൈ​വ​രി അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up